നിജിലേഷ് പറമ്പന്റെ ആദ്യ പുസ്തകം 'കുഞ്ഞു പെങ്ങൾ' പ്രകാശനം മാർച്ച് 11 ന്



കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പന്റെ ആദ്യ പുസ്തകം 'കുഞ്ഞു പെങ്ങൾ' പ്രകാശനം മാർച്ച് 11 ബുധനാഴ്ച രാവിലെ 11 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. പു.ക.സ സംസ്ഥാന കമ്മറ്റി സെക്രട്ടറി എം.കെ മനോഹരൻ പ്രകാശനം നിർവ്വഹിക്കും.

നാരായണൻ കാവുമ്പായി, പി.കെ വിജയൻ, എൻ.അനിൽ കുമാർ, ഇ.പി.ആർ വേശാല, ശ്രീധരൻ സംഘമിത്ര, രാധാകൃഷ്‌ണൻ പട്ടാന്നൂർ, ജിജു ഒറപ്പടി, എ.അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post