കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രോത്സവത്തിന് കൊടിയേറി


കണ്ണൂർ :- കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ തന്ത്രി വെങ്ങിലോട്ടില്ലം ഗിരീഷ് നമ്പൂതിരി കൊടിയേറ്റൽ കർമം നിർവഹിച്ചു. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, രാത്രി വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

രാവിലെ മുതൽ നാരായണീയ പാരായണവും നടന്നു. ഇന്ന് വെള്ളിയാഴ്ച രാവിലെ മുതൽ നാരായണീയ പാരായണം. ഉച്ചയ്ക്ക് 12.30 മുതൽ ഊട്ടുസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം നടക്കും. രാത്രി 8 മണിക്ക്  ഗാനമേള അരങ്ങേറും. ഉത്സവം മാർച്ച്‌ 8 ന് സമാപിക്കും.

Previous Post Next Post