ചാല :- ചാല ഭഗവതി ക്ഷേത്രത്തിനടുത്ത് ഓട്ടോയിൽ ലോറിയിടിച്ച് ഷിപ്പിങ് കമ്പനിയിലെ സേഫ്റ്റി എൻജിനീയർ മരിച്ച കേസിൽ കുടുംബത്തിന് 3.04 കോടി രൂപയും കോടതിച്ചെലവും എട്ടുശതമാനം പലിശസഹിതം നൽകാൻ വിധി. തലശ്ശേരി എം.എ.സി.ടി ജഡ്ജി റൂബി കെ.ജോസാണ് ഉത്തരവിട്ടത്. 2021 മേയ് 24-ന് രാത്രി ഏഴരയ്ക്ക് തോട്ടടയിൽ നിന്ന് ചാല ആഡൂരിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന സൗദി ഹുട്ട ഷിപ്പിങ് കമ്പനിയിലെ എൻജിനീയർ കാടാച്ചിറ വൃന്ദാവനിൽ സി.വി ജിജേഷാണ് (41) മരിച്ചത്.
മകൻ ജോയൽ ജിജേഷിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം. എതിരേ വന്ന ലോറിയിടിച്ച് ജിജേഷ് മരിക്കുകയും മകന് പരിക്കേൽക്കുകയും ചെയ്തെന്നാണ് കേസ്. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ജിജേഷിന്റെ ഭാര്യ കാടാച്ചിറ വൃന്ദാവനിൽ വി.റിയാസ, മക്കളായ ജോയൽ, ജനവ, ജിജേഷിന്റെ അമ്മ ആഡൂർ ശ്രീരാഗത്തിൽ സി.വി നളിനി എന്നിവർക്ക് നഷ്ടപരിഹാരത്തുക നൽകണം.
അഡ്വ. എം.കെ. അനിൽ കുമാർ മുഖേനയാണ് ഹർജി നൽ കിയത്. ലോറിയുടെ യാത്ര സംബ ന്ധിച്ച രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ നഷ്ടപരിഹാ രം നൽകേണ്ട ഇൻഷുറൻസ് കമ്പനിക്ക് രണ്ടാം എതിർകക്ഷി യായ ഉടമ അമ്പലത്തുംവിള സി ജുവിൽനിന്ന് തുക ഈടാക്കാനാ കുന്നതാണെന്നും കോടതി ഉത്ത രവിൽ പറയുന്നു. 2021 ഓഗസ്റ്റ് 17 മുതൽ എട്ടുശതമാനം പലിശ 1 സഹിതം തുക നൽകണം.
