കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ബസാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്. കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുൻവശം ഇന്ന് വൈകുന്നേരം 6.30-ഓടെയാണ് അപകടം നടന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട സ്വിഫ്റ്റ് കാർ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരിയെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
