മയ്യിൽ:- കടൂർ യൂണിറ്റ് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ഡി.വൈ.എഫ്.ഐ, ബാലസംഘം, മഹിളാ അസോസിയേഷൻ എന്നിവർ സംയുക്തമായി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.സി. ജിതിൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിന്ധു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജിതിൻരാജ്, മുൻ മേഖല പ്രസിഡന്റ് വി. സന്തോഷ്, ഭാർഗവി എന്നിവർ ആശംസകൾ നേർന്നു. പി. വിപിൻ സ്വാഗതവും കെ. പൃഥ്വി നന്ദിയും പറഞ്ഞു
