നണിയൂർ നമ്പ്രം: പറശ്ശി റോഡ് പുളിറ്റിൽ തളിച്ചാൽ നസീറിന്റെ വീട്ടിലുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മീറ്റർ ബോക്സ് പൂർണ്ണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തനരഹിതമായിട്ടുണ്ട്. കൂടാതെ, വീടിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് അടർന്നു വീണ് പൊട്ടിത്തെറിച്ചിട്ടുമുണ്ട്.
ഈ പ്രദേശത്തെ മറ്റു വീടുകൾക്കും ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ ഇടിമിന്നലേറ്റ് അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് മാസ്റ്റർ വീട് സന്ദർശിച്ചു.
