ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

 


​ചേലേരി: ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് വിവിധ കലാപരിപാടികളോടെ ഇന്ന് തുടക്കമാകുന്നു. ഒക്ടോബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് മഹോത്സവം ആഘോഷിക്കുന്നത്.

​ഒക്ടോബർ 18 (ഞായർ): രാത്രി 7:00 മണിക്ക് 'സ്റ്റാർ വോയ്സ് കൊട്ടിയൂർ' അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

​ഒക്ടോബർ 19 (തിങ്കൾ): വൈകുന്നേരം 6:00 മണിക്ക് ഗ്രന്ഥം വെപ്പ്. തുടർന്ന് രാത്രി 7:00 മണിക്ക് 'റിഥംസ്റ്റാർ കണ്ണാടിപ്പറമ്പ്' അവതരിപ്പിക്കുന്ന സിനി ട്രാക്ക് ഗാനമേള.

​ഒക്ടോബർ 20 (ചൊവ്വ): രാത്രി 7:00 മണിക്ക് 'പ്രഭാത് നൃത്തവേദി' അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ദേശവാസികളുടെ  കലാപരിപാടികളും.

​ഒക്ടോബർ 21 (ബുധൻ - വിജയദശമി): രാവിലെ 7:00 മണിക്ക് വിശേഷാൽ പൂജകൾ, വിദ്യാരംഭം (എഴുത്തിനിരുത്തൽ), ഗ്രന്ഥം എടുക്കൽ. കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

​ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്

Previous Post Next Post