പരിയാരം ഗവ. ഡെന്റൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഷഹസാദ് കൊളച്ചേരിക്ക് MSF സ്വീകരണം നൽകി

 


​കൊളച്ചേരി:- 2026-27 വർഷത്തെ പരിയാരം ഗവൺമെന്റ് ഡെന്റൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹസാദ് കൊളച്ചേരിക്ക് എം.എസ്.എഫ് (MSF) കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോളേജ് യൂണിയൻ ചരിത്രത്തിൽ ആദ്യമായാണ് എം.എസ്.എഫ് സഖ്യം ഭരണം നേടുന്നത്.

​കൊളച്ചേരി പറമ്പിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ, എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി സ്നേഹോപഹാരം കൈമാറി. എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഹാരമണിയിച്ചു.

​ചടങ്ങിൽ എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബിലി കമ്പിൽ, റൈഹാൻ ഒ.സി, അമീൻ ആർ.എം, അർഷാദ് എൽ, ഫിറോസ് കായച്ചിറ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post