വളവിൽ ചേലേരി: വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം, ബാലവേദി, ബാലസംഘം വളവിൽ ചേലേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര വിജയദിനം സംഘടിപ്പിച്ചു. പരിപാടിയിൽ സി.കെ. സുരേഷ് ബാബു മാസ്റ്റർ വിഷയാവതരണം നടത്തി.
പ്രഭാത് സീനിയർ സിറ്റിസൺ ഫോറം കൺവീനർ മനോജ് ഒയറ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സുധീർ ബാബു ആശംസകൾ നേർന്നു. ബാലസംഘം ചേലേരി വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം വൃന്ദ കെ. സ്വാഗതവും, വായനശാല പ്രസിഡന്റ് പി. വിനോദ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ പി. ഉത്തമൻ, ശ്രീജന ബാബു, ലൈബ്രേറിയൻ മേഘ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
