ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു


പരിയാരം :- ഗൃഹനാഥൻ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി ശ്രീനിവാസന്‍ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരില്‍ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരേതരായ പാറമ്മല്‍ കണ്ണന്‍ - മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ യുടേയും മകനാണ്. 

ഭാര്യ: പി.വി ശ്രീന നരിക്കോട് (മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). 

മക്കള്‍ : അഞ്ജലി(ചെന്നൈ), സഞ്ജയ് (അക്ഷയകേന്ദ്രം, കുപ്പം)

 മരുമകന്‍ : കെ.വി അശ്വിന്‍ (ദുബായ്).

സഹോദരങ്ങള്‍ : എം.വി രമണി, എം.വി മുരളീധരന്‍. 


Previous Post Next Post