കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ എം.വി ഗോവിന്ദൻ മാസ്റ്റർ MLA നിർവ്വഹിക്കും


കൊളച്ചേരി :- കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മാർച്ച് 8  ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിക്കും. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ - ആരോഗ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post