കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വനിത ബ്രിഗ്രേഡ് രൂപീകരണവും പരിശീലനവും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വനിത ബ്രിഗ്രേഡ് രൂപീകരണവും പരിശീലനവും നടന്നു. വില്ലേജ് മുക്ക് സലഫി ബിഎഡ് കോളേജിൽ വെച്ച് നടന്ന പരിപാടി പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. 

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി രാജൻ, മെമ്പർമാരായ എം.വി രേവതി, ശൈലജ എം.പി, ICDS സൂപ്പർ വൈസർ പ്രഭാവതി പി.പി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു സ്വാഗതവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ.രമ്യ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീജിന പി.വി, ശ്രുതി കിഷോർ, മിനേഷ് മണക്കാട്ട്, സിന്ധു എന്നിവർ ക്ലാസ് നയിച്ചു. ഡിസാസ്റ്റർ മാനേജ്മെൻ്റ് പരിശീലനം മട്ടന്നൂർ ഫയർ & സേഫ്റ്റി ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തു.



Previous Post Next Post