പാമ്പുരുത്തി:- MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് ഗേതറിംഗ് ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയത്തിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി.സപിഎം അക്രമ രാഷ്ട്രീയത്തിന് ഇരയായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ ചടങ്ങിൽ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് സാമ്രാജ്യത്വ ഭീകരതക്കെതിരെ സംഗമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുസലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ് , ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ജാബിർ പാട്ടയം, msf തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ്,ജനറൽ സെക്രട്ടറി ഫായിസ് കുപ്പം , ട്രഷറർ ആരിഫ് പാമ്പുരുത്തി, മുസ്‌ലിംലീഗ് പാമ്പുരുത്തി ശാഖ ജനറൽ സെക്രട്ടറി കെ. പി അബ്ദുൽ സലാം , മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. സി മുഹമ്മദ് കുഞ്ഞി , വാർഡ് മെമ്പർ കെ .സി ഫാസില എന്നിവർ സംസാരിച്ചു. msf പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്വാഗതവും, ട്രഷറർ സാലിം പി.ടി.പി നന്ദിയും പറഞ്ഞു.പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി , നജാദ് അലി, റൈഹാൻ ഒ.സി , എന്നിവർ സംബന്ധിച്ചു.
