കമ്പിൽ :- പന്ന്യങ്കണ്ടി സാന്ത്വനം സെൻ്റർ നിർധനരായ 80 കുടുബങ്ങൾക്ക് നൽകുന്ന 2000 രൂപയുടെ റമളാൻ റിലീഫ് കിറ്റ് വിതരണോദ്ഘാടനും പ്രാർത്ഥനസദസ്സും പാലത്തുങ്കര എം.എം സഅദി തങ്ങൾ നിർവ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് SYS, SSF, സാന്ത്വനം സെൻ്റർ പത്ത് വർഷത്തോളമായി റിലീഫ് കിറ്റ് നൽകി വരുന്നുണ്ട്.
അഹ്മദ് ഫിറോസ് സഅദി, ശിഹാബ് സഅദി, ടി.കെ സഈദ് ഹാജി, കെ.എം.പി അഷ്റഫ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻകെ നൗഷാദ്, സുബൈർ, നബീൽ, ഷംസീർ തുടങ്ങിയവർ നേതൃത്വം നൽകി. കെ.പി ശമീർ, പി.എം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
