ചേലേരി :- കുഞ്ഞുപ്രായത്തിൽ തന്നെ അപൂർവ്വ നേട്ടം കൈവരിച്ച് ചേലേരി സ്വദേശിയായ നാല് വയസ്സുകാരി ആയിഷ ഐറ ലയാൽ. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 'സൂപ്പർ ടാലന്റ് കിഡ്' (Super Talent Kid) പദവി നൽകിയാണ് കൊച്ചുമിടുക്കിയെ ആദരിച്ചത്.
സെൻസെ മാർഷ്യൽ ആർട്സ് അക്കാദമിയിലെ കോച്ച് സെൻസെ മുഹമ്മദ് അജ്നാസിന്റെ കീഴിലായിരുന്നു കുട്ടിയുടെ പരിശീലനം. ചേലേരി 'മുഫീദസ്' വീട്ടിൽ റിയാസ് പി, മുഫീദ കെ ദമ്പതികളുടെ മകളാണ് ആയിഷ ഐറ ലയാൽ. ചെറുപ്രായത്തിൽ തന്നെ മികച്ച കഴിവ് തെളിയിച്ച് ഈ അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയ ആയിഷ ഐറ ലയാലിന് നിരവധി ആളുകളാണ് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നത്.
