മയ്യിൽ: അരിമ്പ്ര ചത്തേത്ത് കുന്നിൽ നടുവിലെ കണ്ടി എൻ.കെ. സുമേശിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത കാറ്റിലും മഴയിലും തകർന്നു വീണു.
ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് വീടിന്റെ സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണത്. ഭിത്തി തകർന്നതിനെ തുടർന്ന് വീട് നിലനിൽക്കുന്ന പ്രദേശം അപകടാവസ്ഥയിലായിരിക്കുകയാണ്.
