തിരുവനന്തപുരം :- പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകളിലെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കും. 9-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്ഥാനക്കയറ്റ പട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും. മേയ് 22 മുതലാണ് ഒന്നാം ക്ലാസ് പ്രവേശനം.
5 മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് ആ വിഷയത്തിൽ ഈ മാസം 20 മുതൽ 27 വരെ സ്കൂളുകളിൽ പ്രത്യേക ക്ലാസ് നൽകിയ ശേഷം വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണം. ഇതൊഴികെ മധ്യവേനലവധിക്കാലത്ത് മറ്റ് ക്ലാസുകളൊന്നും നടത്തരുതെന്നും കേന്ദ്ര സിലബസ് സ്കൂളുകൾക്ക് ഉൾപ്പെടെ ഉത്തരവ് ബാധകമാണെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
