മട്ടന്നൂർ :- ഈ വർഷത്തെ ഹജ് തീർഥാടനത്തിന് കണ്ണൂരിൽ നിന്നുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഫ്ലൈ അദീൽ വിമാന കമ്പനിയാണ് ഇത്തവണ ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. മേയ് 6 ന് പുലർച്ചെ 5.15 ന് ആണ് ആദ്യ സർവീസ്.
മേയ് 14 വരെ 13 സർവീസുകളുണ്ടാകും. ഓരോ വിമാനത്തിലും 350 പേരാണ് യാ lത്ര ചെയ്യുക. മെയ് 6 ന് 2 സർവീസ്, മെയ് 7 ന് ഒരു സർവീസ്, മെയ് 8 ന് 3 സർവീസ്, മെയ് 9 ന് ഒരു സർവീസ്, മെയ് 10ന് 2 സർവീസ്, 11, 12, 13, 14 തീയ്യതികളിൽ ഓരോ സർവീസ് എന്നിവയുണ്ടാകും.
