കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ BJP യുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി ; BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ യോഗം ചേർന്നു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം, കൊളച്ചേരിപ്പറമ്പ്, ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ച ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. സംഭവത്തെ തുടർന്ന് BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊളച്ചേരിപ്പറമ്പിൽ ബിജെപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് പകരം CPM ന്റെ പോസ്റ്ററുകളും ചിഹ്നങ്ങളും പതിച്ചതായി പരാതിയിൽ പറയുന്നുണ്ട്. 

സമാധാനം നിലനിൽക്കുന്ന ഈ പ്രദേശങ്ങളിൽ മനപ്പൂർവ്വം കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കന്ന ഈ സാമൂഹ്യ വിരുദ്ധരെ കസ്റ്റഡിയിലെടുത്ത് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പ് വരുത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ഇ പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദേവരാജൻ പി.വി, വേണുഗോപാൽ പി.വി എന്നിവർ സംസാരിച്ചു.



Previous Post Next Post