ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില


കൊച്ചി :- സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്നലെ പവന് 1440 രൂപയടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വർണത്തിൻ്റെ വില 13,835 രൂപയാണ്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറാൻ കാരണം. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം തുടരുമെന്ന് സൂചന നൽകി ട്രംപ് നടത്തിയ പ്രസ്താവനയെ തുടർന്ന് ഇന്നലെ എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇത് സ്വർണവില കുറയാൻ കാരണമായി.

Previous Post Next Post