കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി യൂണിയൻ 'അഹ്സാസി'ന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി യൂണിയൻ 'അഹ്സാസി'ന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലീ ബാഅലവീ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എൻ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. 

കെ.പി അബൂബക്കർ ഹാജി, ഖാലിദ് ഹാജി കമ്പിൽ, ഷെരീഫ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ആലി ഹാജി, അനസ് ഹുദവി, അബ്ദുറഹിമാൻ ഹാജി, ഇ.വി മുഹമ്മദ്, ഡോ:താജുദ്ദീൻ വാഫി, അബ്ദുൽ അസീസ് ബാഖവി, എം.വി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. സയ്യിദ് അമീൻ തങ്ങൾ എറണാകുളം സ്വാഗതവും സൽമാൻ വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു.

Previous Post Next Post