വിഷു ദിനത്തിൽ പതിവ് തെറ്റിച്ചില്ല നാടിന് പുസ്തക കണി ഒരുക്കി പ്രഭാത് വായനശാല

 


ചേലേരി:-വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം  ഈ വിഷുവിനും പതിവ് തെറ്റിക്കാതെ പുസ്തക കണി ഒരുക്കി. പുസ്തകങ്ങൾ കൊണ്ട് കണി തീർക്കുകയും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിഷുക്കൈനീട്ടം നൽകിയും  വിഷുദിനാഘോഷം  വേറിട്ടതാക്കി പ്രഭാത്  വായനശാല പ്രവർത്തകർ . 

ഇത്തരം പ്രവർത്തനങ്ങളിലൂടെ പുസ്‌തകങ്ങളെ സ്‌നേഹിക്കാനും, പുസ്‌തക വായനയിലൂടെ മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറയെ പ്രാപ്‌തമാക്കാനും, പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കാനും സാധിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത  തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ  വൈസ് പ്രസിഡണ്ട് പി വിനോദ്  സംസാരിച്ചു.   

വായനശാല വൈസ്  പ്രസിഡൻ്റ്  പി.കെ വിശ്വനാഥൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല പ്രവർത്തകരായ സജിത്ത് കെ, ഷൈബു ആർ, പ്രദീപൻ കെ.വി മനോജ് ഒ , രാജേഷ് കെ എന്നിവർ നേതൃത്വം നൽകി.വായനശാല സെക്രട്ടറി  എം. കെ മനേഷ്  സ്വാഗതവും വായനശാല  ജോ:സെക്രട്ടറി  പി കെ ഷനോജ് നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post