വിഷുപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും


ശബരിമല :- വിഷു പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. ഇന്നു സഹസ്രകലശ അഭിഷേകത്തോടെയാണ് ഇത്തവണ വിഷു പൂജ പൂർത്തിയാകുന്നത്. ഇന്ന് വൈകുന്നേരം സഹസ്രകലശ പൂജ നടക്കും. 

പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ചു കലശം നിറച്ചാണ് അഭിഷേകത്തിന് ഒരുക്കുന്നത്. നാളെ അത്താഴപ്പൂജയ്ക്ക ശേഷം രാത്രി 10 ന് അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ജപമാലയും വടിയും അണിയിച്ചു ഹരിവരാസനം ചൊല്ലിയാണു നട അടയ്ക്കുക.

Previous Post Next Post