കരിങ്കൽക്കുഴി റോഡരികിൽ അപകടവസ്ഥയിലായിരുന്ന ഇലക്ട്രിക് പോസ്റ്റ്‌ നേരെയാക്കി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി റോഡരികിൽ അപകടവസ്ഥയിലായിരുന്ന ഇലക്ട്രിക് പോസ്റ്റ്‌ നേരെയാക്കി. ഇതോടെ അപകടസാധ്യതയും ഒഴിവായി. കരിങ്കൽക്കുഴിയിലെ മുല്ലക്കൊടി ബാങ്ക് ശാഖയുടെ മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ചെരിഞ്ഞ്  അപകടാവസ്ഥയിലായിരുന്നു. പോസ്റ്റ് ചെരിഞ്ഞ് നിലം പതിക്കാവുന്ന സ്ഥിതിയിലായിരുന്നു ഉണ്ടായിരുന്നത്. 

രണ്ട് ഭാഗത്തേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനിൻ്റെ ബലത്തിലായിരുന്നു പോസ്റ്റ് നിന്നത്. വൈദ്യുതി തൂണ് ഉറപ്പിച്ച് നിർത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീധരൻ സംഘമിത്ര അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അധികൃതർ ഇടപ്പെട്ട് പോസ്റ്റ്‌ നേരെ ആക്കുകയായിരുന്നു.

Previous Post Next Post