പയ്യന്നൂരിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു ; വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി
കണ്ണൂർ :- പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് അക്രമം നടന്നത്. വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വീടിനോ വാഹനങ്ങൾക്കോ കേട്‌പാട് സംഭവിച്ചില്ല. സംഭവത്തെ തുടർന്ന് വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
