കുപ്പം മുക്കുന്നിൽ വീടിന് തീപ്പിടിച്ചു
കുപ്പം :- കുപ്പം മുക്കുന്നിൽ വീടിന് തീപ്പിടിച്ചു. കെ.മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചു ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.
