ചെളി കഴുകുന്നതിനിടെ ഒഴുകിപ്പോയ ചെരുപ്പ് എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു


തിരുവനന്തപുരം :- നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ്‌ രാജ് (14) ആണ് മരിച്ചത്. അരുമാനൂർ എംവി ഹയർ സെക്കൻഡറി സ് കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ് എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ ചെരുപ്പിൽ പറ്റിയ ചെളി കഴുകാൻ കടവിന് സമീപം ഇറങ്ങി. 

കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച് നീന്തു ന്നതിനിടയിൽ വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. ഇതുകണ്ട് നിന്ന സുഹൃത്തുക്കളിൽ രണ്ടുപേർ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് പൂവാർ പൊലീസും നെയ്യാറ്റിൻകര, പൂവാർ ഫയർഫോഴ്സും തിരുവനന്തപുരം സ്കൂബാ ടീമും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ ദൂരെ മാറി വെള്ളത്തിൽ 10 മീറ്ററോളം താഴ്ന്ന നിലയിൽ ലഭിച്ചത്.പൂവാർ പൊലീസ് കേസെടുത്തു


Previous Post Next Post