പാപ്പിനിശ്ശേരിയിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച് ഓടുന്നതിനിടെ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ചു


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരിയിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച് ഓടുന്നതിനിടെ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശിയായ ഷെഫീഖ് ആണ് മരിച്ചത്. 

പാപ്പിനിശ്ശേരി വെസ്റ്റിലെ കെ.പ്രശാന്തിനെയാണ് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. ഇലക്ട്രീഷ്യനായ പ്രശാന്തിൻ്റെ വീട്ടിലെത്തിയാണ് ഷെഫീഖ് ആക്രമണം നടത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post