ജയ്‌ഹിന്ദ്‌ ചാരിറ്റി പള്ളിപ്പറമ്പും തണൽ ബ്രെയിൻ,സ്‌പെയ്‌ൻ മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ കേമ്പ് നടത്തി

 


 പള്ളിപ്പറമ്പ്:-ജയ്‌ഹിന്ദ്‌ ചാരിറ്റി പള്ളിപ്പറമ്പും  തണൽ ബ്രെയിൻ &സ്‌പെയ്‌ൻ മെഡിസിറ്റിയും സംയുക്തമായി  സൗജന്യ മെഡിക്കൽ കേമ്പ് നടത്തി 

പള്ളിപ്പറമ്പ് ജയ്‌ഹിന്ദ്‌ ചാരിറ്റി പ്രസിഡന്റ്  സി കെ  മഹമൂദ് ഹാജി ആദ്യക്ഷതയിൽ   ഡി സി സി സെക്രട്ടറി   കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ കെ മുസ്തഫ  മുഖ്യ പ്രഭാഷണം നടത്തി  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ വത്സൻ ,ചെലേരി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് പ്രേമാനന്ദൻ, എന്നിവർ സംസാരിച്ചു.

പള്ളിപ്പറമ്പ് ജിഎൽ  പി സ്കൂളിൽ നടത്തിയ കേമ്പിനു  പ്രശസ്തരായ ഡോ:ജിയോ സെബാസ്റ്റ്യൻ  ഡോ:ജിയാ  തോമസ്, ഡോ:അജീർ,മൂസ പറമ്പിൽ,കെ പി മഹമൂദ്,കെ പി ശുക്കൂർ ,എ പി അമീർ,  എം വി ജലീൽ, എ പി ഹംസ,ടി പി മുഹ്‌തഹ്‌സിൻ,സി വി യഹ്യ, കെ പി മുനീർ   മുഹമ്മദ്ചന്ദ്രോത്ത്, മഹറൂഫ് പി പി , യൂസഫ് പറമ്പിൽ , റഷീദ് കെ എൻഎന്നിവർ നേതൃത്വം നൽകി.

ജയ് ഹിന്ദ് ചാരിറ്റി സിക്രട്ടറി അബ്ദുള്ള കൈപ്പയിൽ സ്വാഗതവും, ഇബ്രാഹിം വളക്കൈ നന്ദിയും പറഞ്ഞു.

Previous Post Next Post