യാത്രക്കാരെ ഭീതിയിലാക്കി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ തെരുവുനായ ശല്യം കൂടുന്നു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമുകളിലും ‌സ്റ്റേഷൻ പ്രവേശന കവാടത്തിലും നിറയെ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. കണ്ണൊന്നു തെറ്റിയാൽ നായയുടെ കടിയേൽക്കുമെന്നുറപ്പാണ്. യാത്രക്കാരെ ഭീതിയിലാക്കി നായ്ക്കൾ വിലസുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. 

റെയിൽവേ ‌സ്റ്റേഷനിൽ ഏതുഭാഗത്തും നായ്ക്കളെ കാണാം. രാത്രിയിലും പകൽ സമയത്തും ഒറ്റയ്ക്കും കൂട്ടമായും നിറയെ നായ്ക്കൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. കുരച്ചുചാടുന്ന നായ്ക്കളിൽ നിന്നും യാത്രക്കാർ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നത്. യാത്രക്കാരുടെ തിരക്കിനിടെ നായ്ക്കളെ ചവിട്ടാതെയും കടിയേൽക്കാതെയും ട്രെയിൻ കയറുക പ്രയാസമാണ്.

Previous Post Next Post