കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി എത്തിച്ച ആന വിരണ്ടോടിയത് നാട്ടുകാരിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപ്രതീക്ഷിതമായി ആന വിരണ്ടോടിയത്. കണ്ണാടിപ്പറമ്പിൽ നിന്നും പാഞ്ഞ ആന സ്റ്റെപ്പ് റോഡ് വഴിയാണ് മുന്നോട്ട് പോയത്. മണിക്കൂറുകൾ നാട്ടുകാരെ പരിഭ്രാന്ത്രിയിലാക്കിയ ആനയെ പുലർച്ചെ തളച്ചു.
നാറാത്ത് ആലങ്കീൽ ഭാഗം വരെയെത്തിയ ആനയെ കോഴിക്കോട് നിന്നെത്തിയ എലിഫൻ്റ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ ഇന്ന്പുലർച്ചെ അഞ്ചു മണിയോടെയാണ് തളച്ചത്. എത്തിച്ച ഉടമ തന്നെ ആനയെ സ്ഥലത്തു നിന്നു കൊണ്ടുപോയി.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്നലെ രാത്രി നിരോധിച്ചിരുന്നു.
