കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കവി മുരുകൻ കാട്ടാക്കട സമാപന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ അരങ്ങേറി. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രകാര സംഗമം, കളിയരങ്ങ്, നാട്ടരങ്ങ് 125, ബോധ്യം വിദ്യാഭ്യാസ പാനൽ ചർച്ച, മെഗാ ഷോ എന്നിവ നടന്നു.
ചടങ്ങിൽ ചിത്രകാരന്മാരായ രവീന്ദ്രൻ.എ, ചന്ദ്രൻ വടക്കുമ്പാട്, രമേഷ് മയ്യിൽ, ദിലേഷ് മലപ്പട്ടം, സതീഷ് തോപ്രത്ത്, കെ.ഷാബു, സുരേന്ദ്രൻ വാരച്ചാൽ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വിനോദ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.കെ ശ്രീജ നന്ദിയും പറഞ്ഞു. .
