ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.


മലപ്പുറം :- മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌ന ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്‌നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.

Previous Post Next Post