പാവന്നൂർമൊട്ട :- പാവന്നൂർമൊട്ട ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ മുപ്പത് വർഷത്തിൽ അതികമായി തിരുവപ്പന വെള്ളാട്ടം കെട്ടിയാടുന്ന ശശി പെരുവണ്ണാൻ കക്കാടിനെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കമ്മറ്റി പ്രസിഡണ്ട് എ.രാജീവൻ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.ഷാജി മൊമെൻ്റോ കൈമാറി. ക്ഷേത്രത്തിലെ മറ്റ് ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
