ചേലേരി :- ചേലേരി മാറ്റാങ്കിൽ മാണിക്കോത്ത് ശ്രീ പെരുമ്പാറ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 24, 25 (മേടം 10,11) തീയ്യതികളിൽ നടത്താൻ തീരുമാനിച്ച കളിയാട്ടം മാണിക്കോത്ത് തറവാട്ടിലെ ഒരു അംഗം മരിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.