മദ്റസതു മുന ചേലേരി യൂണിറ്റ് സ്മൈൽ തണ്ണീർക്കുമ്പിൾ സ്ഥാപിച്ചു


ചേലേരി :- മദ്റസതു മുന ചേലേരി യൂണിറ്റ് സ്മൈൽ തണ്ണീർക്കുമ്പിൾ സ്ഥാപിച്ചു. അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയ്യ അധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ, മുഹമ്മദ് സിനാൻ അദനി കൊയ്യം, SYS ജില്ലാ സാംസ്കാരിക ഡയറക്ട് അംഗം അശറഫ് ചേലേരി എന്നിവർ പങ്കെടുത്തു. 

വേനൽ ചൂട് കനക്കുന്നതിനാൽ ജലലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹം അകറ്റൽ, കുട്ടികളിൽ സഹജീവി സ്നേഹം വർധിപ്പിക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കിയത്. ചേലേരി മദ്‌റസതു മുന വിദ്യാർത്ഥികളുടെ മുഴുവൻ വീടു കളിൽ തണ്ണീർക്കുമ്പിൾ സ്ഥാപിക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം കുടിക്കാൻ സൗകര്യ പ്പെടുന്ന രൂപത്തിൽ വീടിൻ്റെ പരിസരങ്ങളിൽ ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ചുവെക്കുകയും ചെയ്യും. 

Previous Post Next Post