കൊല്ലം :- പ്ലാവിൽ നിന്നും ചക്ക അടർത്തുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അഞ്ചൽ കുരുവിക്കോണത്ത് ചോയ്സ് അപ്പോൾസ്റ്ററി കട നടത്തി വന്ന രാജു (57) ആണ് മരിച്ചത്. ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 6 മണിക്കാണ് വീട്ടുവളപ്പിൽ നിന്ന പ്ലാവിൽ നിന്നും രാജു ചക്ക അടർത്താൻ ശ്രമിച്ചപ്പോൾ തലയിലേക്ക് വീണത്.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും
