കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവത്തിന് തുടക്കമായി. ഇന്നലെ ബുധനാഴ്ച വൈകുന്നേരം കരിങ്കൽക്കുഴി അയ്യപ്പൻ ഭജന മഠത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.
ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഉദയാസ്തമന പൂജ കളഭാഭിഷേകം, തുടർന്ന് ശ്രീഭൂതബലി. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഉച്ചയ്ക്കുശേഷം കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് മയ്യിൽ അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 6.30 ന് തായമ്പക. തുടർന്ന് കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും.
നാളെ ഏപ്രിൽ 24 വെള്ളിയാഴ്ച മഹോത്സവദിനത്തിൽ രാവിലെ 25 കലശപൂജ, തുടർന്ന് ശ്രീഭൂതബലി ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 4 മണിക്ക് കേളി, പഞ്ചവാദ്യം, തിരുനൃത്തം. തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
