കളിക്കുന്നതിനിടെ കോണിപ്പടിയിൽ നിന്നും വീണു; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 


മലപ്പുറം:-വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ പെരുമണ്ണ ക്ലാരി ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകൾ തസ്‌നിയ (7) ആണ് മരിച്ചത്.

വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. കോണിപ്പടിയിൽ നിന്നും വീണ് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്നിയ.

ഉമ്മ: സുബ്ഹാന,സഹോദരങ്ങൾ: തമീം, തബ്ഷീറ, തൻവീറ.

Previous Post Next Post