മമ്പറത്ത് നിയന്ത്രണം വിട്ട ജീപ്പ് പുഴയിൽ വീണു ; യുവതി നീന്തി രക്ഷപെട്ടു


പിണറായി :- മമ്പറത്ത് ജീപ്പ് മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ മമ്പറം ബോട്ട് ജെട്ടിക്ക് സമീ പത്താണ് അപകടം. ഇവിടെ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു യുവതി. പുഴയോരത്ത് വാഹനം നിർത്തിയ സുഹൃത്ത് പുറത്തിറങ്ങിയശേഷം ഒറ്റയ്ക്ക് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തുറന്നിട്ട ജീപ്പ് നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും പിണറായി പൊലീസും സ്ഥലത്തെത്തി വടംകെട്ടി വലിച്ചാണ് ജീപ്പ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഇതിനിടെ യുവതി നീന്തി രക്ഷപെട്ടിരുന്നു.



Previous Post Next Post