കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മഴക്കാല പൂർവ്വശുചീകരണം നടത്തി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മഴക്കാല പൂർവ്വശുചീകരണം നടത്തി. കമ്പിൽ, കൊളച്ചേരിമുക്ക്, ചേലേരിമുക്ക്, കരിങ്കൽക്കുഴി എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. 

ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ.വത്സൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിൽ ജനപ്രതിനിധികളും ഹരിത കർമ്മസേന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ആശവർക്കർമാരും പങ്കെടുത്തു.





Previous Post Next Post