മയ്യിൽ :- മയ്യിൽ കയരളത്ത് വോട്ടെടുപ്പിനിടെ NDA ബൂത്ത് ഏജൻ്റിന് നേരെ ആക്രമണം. തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥി എൻ.ഹരിദാസിൻ്റെ ബൂത്ത് ഏജൻ്റായി മയ്യിൽ കയരളം എ.യു.പി സ്കൂളിലെ 165 നമ്പർ ബൂത്തിൽ ഏജൻ്റായി ഇരുന്ന കെ.കെ സോമന് നേരെയാണ് ആക്രമണമുണ്ടായത്.
സി പി എം പ്രവർത്തകരായ അനൂപ് സി വി യുടെയും നിധീഷ് കയരളം എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.ബൂത്ത് ഏജൻ്റ് സോമൻ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുമ്പോൾ ബൂത്ത് വരാന്തയിൽ വെച്ച് മൃഗീയമായി വലിച്ചിട്ട് അക്രമിക്കുകയായിരുന്നു.
അക്രമത്തിൽ പരിക്ക് പറ്റി മയ്യിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമനെ NDA സ്ഥാനാർത്ഥി എൻ ഹരിദാസ് സന്ദർശിച്ചു. കയ്യിലിരുന്ന സ്റ്റീൽ വള ഉപയോഗിച്ച് മുഖത്തും തലക്കും മർദ്ധിച്ചതിനാൽ വിദഗ്ധ പരിശോധനക്കായി വൈകുന്നേരത്തോടെ സോമനെ കണ്ണൂർ കൃഷ്ണ ഹോസ്പിറ്റലിലേക്ക് മാറ്റി .
