കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല സമിതി നിലവിൽ വന്നു. പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം ബിന്ദു സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ചെയർമാനും വെറ്റിനറി ഡോക്ടർ അവിത ഇ.കെ കൺവീനറായും ജനപ്രതിനിധികൾ, ആശാ വർക്കർമാർ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമുള്ള നോഡൽ ഓഫീസർമാർ എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം കൊടുത്തത്.

