കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊളച്ചേരിപ്പറമ്പിലെ ബഡ്സ് സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടർ, മൈക്ക് സെറ്റ് ഉപകരണങ്ങൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ കൈമാറി. ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ കെ.പി പ്രസന്ന ടീച്ചർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ഫസീല, ടിന്റു സുനിൽ, പി.വി റഹ്മത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ഒ.ദിനേശൻ, കൊളച്ചേരി മെഡിക്കൽ ഓഫീസർ ഡോ: ഹേമ, സി ഡി എസ് ചെയർപേഴ്സൺ റിജിന, എം.അനന്തൻ മാസ്റ്റർ, ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി.എൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ.ജനേഷ് നന്ദിയും പറഞ്ഞു.
