ആലക്കോട് :- വീടിന്റെ ചിമ്മിനിയുടെ മുകളിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാ(72)ണ് മരിച്ചത്. കഴിഞ്ഞ മെയ് 9 ന് വൈകുന്നേരം 3.30 നായിരുന്നു അപകടം നടന്നത്. വീടിന്റെ രണ്ടാം നിലക്ക് മുകളിലെ ചിമ്മിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെയാണ് രണ്ടാം നിലയിലെ ടെറസിലേക്ക് വീണാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രി 7 മണിയോടെയാണ് മരണപ്പെടുകയായിരുന്നു.
ഭാര്യ : സോജി (കീക്കിരിക്കാട്ട് കുടുംബാംഗം)
മക്കള്‍ : ഡോണ്‍, ഹെഗന
മരുമക്കള്‍ : ആര്യ, വിപിന്‍
സഹോദരങ്ങള്‍ : ജോസ്, തോമാച്ചന്‍, മാത്യൂസ്, സാലിമ്മ, ഷാജിമ്മ, പരേതരായ മറിയാമ്മ, ജോമിച്ചന്‍, ജയിംസ്.
ശവസംസ്‌ക്കാരം മെയ് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുടിയാന്‍മല ഫാത്തിമ മാത പള്ളിയില്‍ നടക്കും.
