രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം; മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി



മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീരാജിവ് ഗാന്ധിയുടെ 36-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും  അനുസ്മരണവും നടത്തി.

DCC ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മയ്യിൽ പഞ്ചായത്ത് മെമ്പർ ജിനീഷ് ചാപ്പാടി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയ്ലേരിയൻ, ജനറൽ സെക്രട്ടറി എ.കെ  ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കോറളായി, KSSPA സംസ്ഥാന കൗൺസിലർ കെ.പി ചന്ദ്രൻ മാസ്റ്റർ, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, നണിയൂർ നമ്പ്രം ബൂത്ത് സെക്രട്ടറി സുനി കൊയിലേരിയൻ, പ്രേമരാജൻ പുത്തലത്ത്, സലാം മാടോളി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post