പാപ്പിനിശേരിയിൽ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു


വളപട്ടണം :- പാപ്പിനിശ്ശേരി പഴയങ്ങാടി കെഎസ്ടിപി റോഡരികിലെ ബലിയപട്ടം ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് ഗുഡല്ലൂർ സ്വദേശി ശിവകുമാറാണ് (47) മരിച്ചത്. പാപ്പിനിശേരിയിൽ വാടകവീട്ടിലാണ് താമസം. കുലിത്തൊഴിലാളിയാണ്. 

സഹതൊഴിലാളികളും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ സ്ഥലം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്



Previous Post Next Post