മഴക്കാലത്തോടനുബന്ധിച്ച് ആരോഗ്യ - ശുചിത്വ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മയ്യിൽ ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു


മയ്യിൽ :- മഴക്കാലത്തോടനുബന്ധിച്ച് ആരോഗ്യ - ശുചിത്വ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകൾ, സംഘടനകൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹഫ്‌നിസ ഹനീഫ് മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനെകുറിച്ചും ഡോ.ഗാന (എപിഡെമിയോളജിസ്റ്റ്) മഴക്കാല മുന്നൊരുക്കങ്ങളെകുറിച്ചും ക്ലാസെടുത്തു. 

മയ്യിൽ KSEB അസിസ്റ്റന്റ് എഞ്ചിനീയർ ഷജിത് കുമാർ, മയ്യിൽ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ, PHNS ബീന, PHN അനിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ.കെ സ്വാഗതവും മയ്യിൽ CHC ഹെൽത്ത്‌ ഇൻസ്‌പെക്ടർ നന്ദിയും പറഞ്ഞു. മയ്യിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശവർക്കർമാർ, അംഗൻവാടി വർക്കർമാർ, CDS പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ. അധ്യാപക പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Previous Post Next Post