മുസ്ലിംലീഗിന് ആദ്യ വനിതാ MLA ; പേരാമ്പ്രയിൽ ചെങ്കോട്ട തകർത്ത് ഫാത്തിമ തഹ്ല‌ിയ


പേരാമ്പ്ര :- പേരാമ്പ്രയിൽ ഇത്തവണ അട്ടിമറി വിജയം നേടി യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ ഫാത്തിമ തഹ്ല‌ിയ. സിറ്റിങ് എം.എൽ.എയും പേരാമ്പ്ര സ്വദേശിയുമായ ടി.പി.രാമകൃഷ്‌ണനെ 7111 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഫാത്തിമ തഹ്ലിയ ചരിത്രം കുറിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ലീഗിന് ഒരു വനിതാ എം.എൽ.എ ഉണ്ടാവുന്നത്.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഫാത്തിമ തെഹ്ലിയ. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് തെഹ്ലിയ നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ച വച്ച ഫാത്തിമയ്ക്ക് പേരാമ്പ്ര മണ്ഡലത്തിൽ വലിയ വിജയം ഉണ്ടാക്കാൻ സാധിക്കുമെന്ന മുസ്ലിം ലീഗിന്റെ പ്രതീക്ഷ കാത്തിരിക്കുകയാണ് ഈ യുവ നേതാവ്.

മുസ്ലിം ലീഗിന്റെ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ ദേശീയ വൈസ് പ്രസിഡന്റായും പെൺകുട്ടികളുടെ വിഭാഗമായ 'ഹരിത'യുടെ ആദ്യകാല നേതാവായും പ്രവർത്തിച്ചുകൊണ്ട് തെഹലിയ രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 1980 മുതൽ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്നു പേരാമ്പ്ര. 49 വർഷമായി ഇടതുജനപ്രതിനിധികളെ മാത്രം തിരഞ്ഞെടുത്ത പേരാമ്പ്രയിൽ പിന്നിട്ട 15 വർഷമായി ടി.പി. രാമകൃഷ്‌ണനായിരുന്നു ജനപ്രതിനിധി.

Previous Post Next Post