കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ് തീർഥാടനത്തിന്, നിലവിലുള്ള കാത്തിരിപ്പുപട്ടികയിലെ ആദ്യത്തെ 20% പേർക്കു മുൻഗണന നൽകാൻ കേന്ദ്ര ഹജ് കമ്മിറ്റി തീരുമാനിച്ചതനുസരിച്ച് കേരളത്തിൽ 2596 പേർക്കു സാധ്യത. അവർ ഇത്തവണ വീണ്ടും അപേക്ഷിച്ചാൽ നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.
27,118 അപേക്ഷകരായിരുന്നു 2026ലെ ഹജ്‌ജിനായി കേരളത്തിലുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 8530 പേർക്ക് അവസരം ലഭിച്ചു. അതനുസരിച്ച് 18,588 പേർ ആയിരുന്നു കാത്തിരിപ്പു പട്ടികയിലുണ്ടായിരുന്നത്. അവരിൽ 5608 വരെയുള്ളവർക്കു പിന്നീട് പല തവണകളായി അവസരം ലഭിച്ചു. ശേഷിക്കുന്നത് 12,980 പേരാണ്. അടുത്തവർഷത്തെ ഹജ് തീർഥാടനത്തിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിക്കഴിഞ്ഞു.
